---
title: "12 ഓളം കിണറുകളിൽ മലിനജലമെത്തി ; കരിയാട്ടെ തണൽ അഭയ ഡയാലിസിസ് കേന്ദ്രത്തിനെതിരെ പൊതു ജന രോഷമിരമ്പി"
english_title: "Sewage water has reached about 12 wells; Public outrage against Thanal Abhaya Dialysis Center in Kariyatte"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281089/Sewage water has reached about 12 wells; Public outrage against Thanal Abhaya Dialysis Center in Kariyatte"
published_at: "2025-04-03T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eea54333157_1000649729.jpg"
keywords: []
---

# 12 ഓളം കിണറുകളിൽ മലിനജലമെത്തി ; കരിയാട്ടെ തണൽ അഭയ ഡയാലിസിസ് കേന്ദ്രത്തിനെതിരെ പൊതു ജന രോഷമിരമ്പി

> **Lead Summary:** തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ അനുമതി ഇല്ലാതെയും, രാസ -ജൈവ മാലിന്യ സംസ്കരണ സംവിധാനമില്ലാതെ പ്രവർത്തിക്കുന്നതും നാടിൻ്റെ ശുദ്ധജല ശ്രോതസ്സിനെ ബാധിച്ചുകൊണ്ടിരിക്കുന്നതുമായ കരിയാട്ടെ തണൽ അഭയ ഡയാലിസിസ് കേന്ദ്രത്തിൻ്റെ പ്രവർത്തനത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

## Article Content

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ അനുമതി ഇല്ലാതെയും, രാസ -ജൈവ മാലിന്യ സംസ്കരണ സംവിധാനമില്ലാതെ പ്രവർത്തിക്കുന്നതും നാടിൻ്റെ ശുദ്ധജല ശ്രോതസ്സിനെ ബാധിച്ചുകൊണ്ടിരിക്കുന്നതുമായ കരിയാട്ടെ തണൽ അഭയ ഡയാലിസിസ് കേന്ദ്രത്തിൻ്റെ പ്രവർത്തനത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

കരിയാട് പത്മ ജംങ്ഷൻ മുതൽ പുതുശ്ശേരി മുക്ക് വരെയാണ് പ്രകടനം നടന്നത്.പ്രമുഖ പരിസ്ഥിതി പ്രവർത്തകയും കേരള നദീ തട സംരക്ഷണ സമിതി വൈസ് പ്രസിഡണ്ടുമായ സി.കെ രാജലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. എം ടി അരവിന്ദൻ ,സി.കെ.രവിശങ്കരൻ,അജിത്ത് കുമാർ,സുരേഷ്ബാബു പട്ട്യേരി,പ്രേമൻ .എം.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281089/Sewage water has reached about 12 wells; Public outrage against Thanal Abhaya Dialysis Center in Kariyatte)